മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

sreevalsam

നോക്കി നോക്കി മടുത്തു അമ്മയെ
ചാക്കിലാക്കി ഒഴുക്കണോ
കാലു തട്ടി നിലത്തു വീണ് മരിക്കുവാൻ
പ്രാർത്ഥിക്കണോ

പലതും അങ്ങനെ ഓർത്ത് ഓർത്ത് വെറുത്തു
കൊണ്ടാമ്മയെ
വലിച്ചിഴച്ച് ചുരുട്ടിയേറ്റി വലിച്ചെറിഞ്ഞു കിടക്കമേൽ
പകുതി കൂമ്പിയ കണ്ണുകൾ മിഴിനീരിൽ മങ്ങിയ
കാഴ്ചയാൽ
ഒരു നോക്കു കണ്ടു പൊൻ മകൾ കലി തുള്ളി
മറയുവതെന്തിനോ
അമ്മയാണിവൾ നന്മയാണിവൾ കൺ കണ്ട ദൈവവും എന്നു പാടിയ പാട്ടുകൾ നെഞ്ചു
വിങ്ങി പുകഞ്ഞു പോയ്
അരികിലുണ്ട് മകൾ ഒരാൾ കണ്ടു നിൽക്കുകയാണിത്
നാളെ നിന്നെയും ഇങ്ങനെ
വലിച്ചിഴക്കും ഇവൾ നിർദയം
നന്മ നട്ട് വളർത്തി നേടുക നന്മ വിളയും വിത്തുകൾ
നന്മൾ മുന്നിൽ നടന്നു കാട്ടുക വഴിയറിയാ കുരുന്നിവർ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ