(Sahla Fathima Cheerangan)
തുരുമ്പെടുത്തത്
ഓർത്തോർത്തു വെച്ചതൊക്കെയും
കാലപ്പഴക്കം ഏറുമ്പോൾ
തുരുമ്പിച്ചു പോവാറുണ്ട്
തുരുമ്പെടുത്ത ഓർമ്മകളുടെ
കല്ലറ മണം സഹിക്കാഞ്ഞ്ആത്മാവിന്റെ
അങ്ങേ തലക്കൽ നിന്നും
ഒരു പുളിച്ചുതികട്ടൽ.
പുത്തൻ മറവികൾ
ജൻമമെടുക്കുന്നതിൻറെയാവാം.
സുരക്ഷിതം
എന്താണെന്നറിയില്ല
മഴയ്ക്ക് മുൻപേ
പുര മേഞ്ഞ്
സുരക്ഷിതത്വത്തിന്റെ
തണുപ്പിൽ
പുതച്ചുറങ്ങാൻ
തോന്നാതിരുന്നത്.
കാക്കയും പരുന്തും
കൊട്ടാരത്തിൽ ജീവിതം
വ്യർതഥമെന്ന പുതിയ പാഠം
കഴിഞ്ഞ മഴക്കാലത്ത്
മനപ്പാഠമാക്കിയതിനാലാവാം.