mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Rajendran Thriveni)

യുദ്ധമുഖത്തെയാ കുഞ്ഞിന്റെ കൺകളിൽ
ഒരു മാൻകിടാവിന്റെ ഭയമുണ്ട്! 

ആ കണ്ണുകളിലലയാഴി ആർത്തിരമ്പുന്നുണ്ട്,
ഹൃദയത്തിലുയരുന്ന നരകാഗ്നിയുണ്ട്!
ആ കണ്ണുകളിലായിരം ചോദ്യങ്ങളുണ്ട്,
കഴുകന്റെ ചിറകിന്റെ ഭീതിയുണ്ട്! 

ചെവികളിലുയരുന്ന പൊട്ടിത്തെറിയുടെ
ശബ്ദകാലുഷ്യത്തിന്റെ വിങ്ങലുണ്ട്; 

യുദ്ധത്തെ നിർമിച്ച തത്ത്വശാസ്ത്രത്തിനെ
മൂകം ശപിക്കുന്ന ശബ്ദമുണ്ട്!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ