മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(ഓ.എഫ്. പൈലി)
 
മോഹഭംഗങ്ങളകന്നുവെന്നിൽ,
മധുരസ്വപ്നങ്ങളണി നിരന്നു.
മറന്നുപോയൊരെൻ മണികിനാനാവിൽ,
അനുഭൂതിയായവൾ വന്നിറങ്ങി.
മറക്കുവാൻതുനിഞ്ഞ മനസ്സിൽനീയൊരു
മന്ദാരമലരായ് വന്നണഞ്ഞു.
ഉണരുന്നു സ്മൃതികളീയാൽമരച്ചോട്ടിൽ,
ആലിംഗനത്തിൽ പുണർന്ന നിമിഷങ്ങൾ.
കവിതവിടർന്ന നിൻ നീലനേത്രങ്ങൾ,
നീരണിഞ്ഞോതിയ ആത്മദു:ഖങ്ങൾ.
ഓർമ്മയിൽ വിടർന്നോരനുരാഗപുഷ്പം,
കൊഴിയാതിരുന്നെങ്കിലോർത്തിരുന്നു.

കിന്നരംമീട്ടുന്ന അരയാലിനടിയിൽ,
കിന്നാരം ചൊല്ലുന്ന പൂത്തുമ്പികൾ.
വർണ്ണവിഹായസ്സിൽ പാറിപ്പറക്കാൻ,
തുടിക്കുന്നമോഹമായ് കാത്തിരുന്നു.
കരളിൽവിടർന്ന പ്രണയവർണ്ണങ്ങൾ,
മങ്ങാതെയിന്നും ജ്വലിക്കുന്നുവുള്ളിൽ.


 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ