mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(രാമചന്ദ്രൻ, ഉദയനാപുരം )

സുഖജീവിതാനുഭൂതിയിൽ മുഴുകിനിൽക്കും 
മനുഷ്യൻ മടിക്കുന്നു തിരിച്ചു പോകുവാൻ. 

ഈ സുന്ദരഭൂമിയിലാരെങ്കിലുമുണ്ടോ
കൊതി തീരുംവരെ, ജീവിച്ചു മടുത്തവരായി! 

ദുരിതങ്ങളെത്രയനുഭവിച്ചാലും ജീവിതത്തിൽ,
ആഗ്രഹിക്കുമോ വിട്ടുപോകാനിവിടെനിന്നും. 

വളരുന്തോറും നമുക്കൊപ്പം നമ്മുടെ ആശകളും 
വളർന്നുകൊണ്ടേയിരിക്കുന്നു നിത്യവും. 

ഇവിടെ നിന്നൊന്നു പോയിക്കിട്ടിയാൽ മതിയെന്നു,
ഭംഗിവാക്കു പറയുന്നവരും കുറവല്ലിവിടെ...! 

ഇനിയും കുറച്ചുനാളുകൾകൂടിയീഭൂമിയിൽ,
വസിക്കണമെന്നുള്ള,യാശയില്ലാതാകുമോ! 

മരണം വന്നുവിളിക്കുമ്പോഴും കൂടെപ്പോകാൻ,
മനസ്സു കാണിക്കുമോ മനുഷ്യരാരെങ്കിലും! 

ശാശ്വതമല്ലല്ലോയീഭൂമിയിലെ ജീവിതം നമുക്ക്,
ഉപേക്ഷിച്ചു പോകണമല്ലോയൊരുനാളെല്ലാം... 

ജീവിതമാസ്വദിക്കുന്നതോടൊപ്പംതന്നെ നമ്മൾ,
നന്മകളും ചെയ്യുക ജീവിതത്തിൽ കഴിയും വിധം!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ