യവന പുരാതന ഗ്രാമ വീഥിയിൽ
ഒഴുകിയലഞ്ഞൊരു പൂന്തെന്നലേ
കഥയുടെ അമൃതു നുണഞ്ഞു വരുമ്പോൾ
ഒരു ചെറു തൂവൽ തരുമോ നീ?
ശിലയിലുറഞ്ഞനുരാഗികളഞ്ജന
മിഴികൾ തുറക്കുന്നു.
തിരപോലുടലിൻ സംചല ഭംഗിയിൽ
അവനി വിളംബിതയാകുന്നു.
ഭ്രമണപഥത്തിലുദിച്ച നിലാവിൽ
പ്രണയപരാഗം നിറയുന്നു.
അതുനുകരും മനമൊരു ഭ്രമരത്തിൻ
ചിറകുകളേറി രമിക്കുന്നു.