temple

അമ്പലത്തിനു മുന്നിലെ ഒഴിഞ്ഞ പറമ്പിൽ
അവറാൻ വീടുവെക്കാൻ തീരുമാനിച്ചു.

വാർത്ത അതിവേഗം പരന്നു
അമ്പലമുന്നിലെ ആൽത്തറയിൽ
അവലോകനയോഗം വിളിക്കപ്പെട്ടു..
മനയ്ക്കലെ നബൂരിച്ചൻ തൊടിയിൽ
കണ്ട പാമ്പും
പിള്ളേച്ചന്റെ വിഷക്കായ തിന്നു ചത്ത പശുവും
മഴക്കാറ്റിൽ ഒടിഞ്ഞു വീണ ആൽമര
കൊമ്പുംവരെ
ദൈവകോപത്തിന്റെ ലക്ഷണമാക്കപ്പെട്ടു
യോഗന്ത്യം നസ്രാണി വീടിനെതിരെ
സമരം തീരുമാനിക്കപ്പെട്ടു
അമ്പലമുന്നിൽ അന്യമതസ്ഥനെ
അടുപ്പിക്കരുതെന്ന്
കവലയിൽ ഉയർത്തികെട്ടിയ ഉച്ചഭാഷിണി ഉറക്കെ പ്രെഖ്യപിച്ചു..
അവറാന്റെ വീടിനു നേരെ
ജാഥകൾ സംഘടിപ്പിക്കപ്പെട്ടു..
ഒടുവിൽ അവറാൻ തീരുമാനം പിൻവലിച്ചു..
ഗ്രാമം ആഹ്ലാദം കൊണ്ടു...
ദിവസങ്ങൾ കഴിഞ്ഞു...
നമ്പൂരിച്ചൻ പിന്നെയും തൊടിയിൽ
പാമ്പിനെ കണ്ടു
ഗ്രാമത്തിലെ വിഷക്കായ കഴിച്ചു ചത്ത
പശുക്കളുടെ എണ്ണവുമേറേയായി..
ആൽമരത്തിന്റെ കൊമ്പുകൾ
പിന്നെയും മുറിഞ്ഞു വീണു..
പക്ഷെ ഇത്തവണയാരും ദൈവത്തെ സംശയിച്ചില്ല...

(Please email your profile picture) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ