മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sabeesh Guruthipala)

മേൽവിലാസമില്ലാത്ത
ഏതൊരു കത്തിന്റെയും
മറുപടി മൗനം. 
കുന്തിച്ചിരുന്ന്
നാമം ജപിക്കുന്ന 
ഭ്രാന്തി വെയിലിന് 
പകലറുതിയുടെ
ചിതയൊരുക്കം.


വേരില്ലാപക്ഷിയുടെ
പറക്കലിൽ
മൃഗീയതയുടെ, 
ജഡത്വത്തിന്റെ നിശ്ശൂനൃത.  

കിളിർത്തു പൊന്തിയ 
ചാരകണ്ണുകളിൽ 
വെടിയുതിർത്ത് 
മനസാക്ഷി മരവിച്ചത്
വെന്ത് വെണ്ണീറായ 
സാക്ഷിയായ അറിവിന്റെ 
രക്തസാക്ഷികളാണ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ