മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sohan KP)

നേര്‍ത്ത പുകയായ് ഉയരും
മൂടല്‍മഞ്ഞിന്‍ തിരശ്ശീല
മഞ്ഞ നക്ഷത്രദീപ പ്രഭയില്‍
മിന്നുന്ന താഴ് വരയിലെ രാത്രി
ഉയര്‍ന്നുയര്‍ന്നു പോകും

അനേകം തട്ടുകളില്‍

നിരനിരയായ് ചെറുവീടുകള്‍

മലമടക്കുകള്‍ വലം വക്കും

പാതകളെ അതിരിടും

കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ

തണുത്ത കാറ്റിന്‍ടെ ചൂളം വിളി

ഇലകളില്‍ താളം പിടിക്കും

മഞ്ഞുതുള്ളികളുടെ ശബ്ദം.

ഈ നിശ്ശബ്ദരാവിലാരോ

വീണ്ടും രചിക്കുന്നു

നീലഗിരിയുടെ സുന്ദരചിത്രം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ