മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 
(അണിമ എസ് നായർ)

അണയാതെയാളുന്നു
അന്നുമിന്നുമെന്നുള്ളിൽ
അനലന്നു തുല്യനാം
അഭിരാമ നായകൻ!

ഭാരത മാതതൻ,
ഭാരിച്ച ഉദ്യമം
ഭീതിയില്ലാതങ്ങു-
ഭക്തനായ് ചെയ്തവൻ!
 
സൂര്യനുറങ്ങാത്ത-
സാമ്രാജ്യ ശക്തിയെ
സ്വത്വം മറക്കാതെ
സങ്കല്പമാക്കിയോൻ!
 
ലക്ഷ്യമതൊന്നെന്നു-
ലാഭമൊന്നില്ലാതെ,
ലോകരിലൊന്നാകെ-
ലേപനം ചെയ്തവൻ!
 
നേതാജി നീയെന്നു-
നിജമായി മൊഴിയുന്നു 
നേരായ പാത നിൻ-
നേരിന്നു മുഖമുദ്ര!
 
ഗംഭീരമായിന്നും,
ഗംഗതൻ ശുദ്ധിയാൽ
ഗഗനചരനായി നീ-
ഗമ്യനായ് വാഴുക! 
 

 
 
 
 
 
 
 
 

 
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ