mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

swetha gopal kk

ഓർമ്മകൾ ഓടിക്കളിക്കുമീ രാത്രിതൻ-

ഓർമകൾ കാഴ്ചകളാകുന്നു.

മിഴികൾ അടയ്ക്കുന്ന മാത്രയിൽ കാഴ്ചകൾ 

താരക ജോഡികളാകുന്നു.

 സ്നേഹത്തിൽ പൂക്കൾ അനുദിനം   

കൊഴിഞ്ഞിടുന്നു.

 ആ നീറ്റലിൽ വെമ്പുന്ന രാത്രിതൻ     

വഴിവക്കിൽ മരണത്തിൻ ദൂതുമായി         

കാലൻ വന്നിടുന്നു എൻ ജനലരികെ.

 അവസാനശ്വാസം നിലപ്പിക്കുവാൻ വേണ്ടി   

ഓതുന്നു കാതിൽ മെല്ലെ മെല്ലെ.

 തേക്കേപറമ്പിൽ ഒരു കോണിൽ                             

ചിതയോരുക്കുവാൻ  നേരമായി.

വിറക്കും മനസാലെ മടങ്ങുന്നു ഞാനും               

ഒരു പറ നിറയെ സ്നേഹത്തിൻ                   

ഓർമ്മപ്പൂക്കളുമായ് അടുത്ത ജന്മമെങ്കിലും     

ഒരാത്മാർതഥ സ്നേഹത്തിൻ                 

സാക്ഷ്യം വഹിക്കുവാനായ്                               

പുനർ ജനിച്ചിടുമെന്ന വിശ്വാസത്തിൽ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ