ജീവിത മദ്ധ്യാഹ്നം കഴിഞ്ഞു വീണ്ടും തിരിഞ്ഞു നടക്കണം
തലയിലെ വെള്ളിവരകൾ കറുത്ത ചായം കൊണ്ട് മൂടണം.
മുഖം പുഞ്ചിരിയാൽ പൂക്കൾ പൊഴിക്കണം
കാലത്തിന്റെ പോക്കുവരവുകൾ മനസ്സിൽ -
പ്രണയം കൊണ്ട് മൂടണം.
പ്രായം പ്രണയത്തിന് വഴിമാറുമ്പോൾ,
പിന്നിടുന്ന വർഷങ്ങൾ വെറും അക്കങ്ങളായി മാറണം.
ശരീരം ചുക്കിച്ചുളിയുമ്പോൾ മനസ്സ് കുതിച്ചു പായണം.
പിന്നിലേക്ക് നാളിത്രയും താണ്ടിയ കാതങ്ങൾ പിന്നോട്ട്,
തുടങ്ങണം വീണ്ടും ഒരു ജന്മം. അനുഭവങ്ങളുടെ തീച്ചൂളയിൽ,
ഉരുക്കിയെടുത്ത മറ്റൊരു പുണ്യ ജന്മം.
കൈവിട്ടുപോകുന്ന യുവത്വത്തെ തിരിച്ചുപിടിക്കാൻ,
ഒരിക്കലും മരിക്കാത്ത യുവത്വത്തെ തന്നിലേക്ക് ആവാഹിക്കാൻ..