ഇന്നു ഞാൻ നിനക്കെന്റെ കനവു തരാം
എന്റെ കനലെരിയും ഓർമ്മതൻ കൂട്ടു നൽകാം.
നിഴൽ വീണുറങ്ങിയ ഉണർത്തുപാട്ടു നൽകാം.
നിറയുന്ന കവിത തൻ കാമ്പു നൽകാം.
കടലാസുതോണിപോൽ ഒഴുകി നീങ്ങാം.
ചിരികൊണ്ട് കണ്ണീരിനു വേലി തീർക്കാം.
കത്തുന്ന വെയിലിനു തണലു തീർക്കാം.
ഇനി ഞാൻ നിനക്കെന്നെ പകുത്തു നൽകാം.
എന്റെ ചോരതൻ ചൂട് നിലയ്ക്കും വരെ.