ചിന്തിക്കുന്നു മരണത്തിനപ്പുറമെന്തെന്ന്,
മരണംവരെയുമെന്തെന്നു ചിന്തിക്കണം!
ചെയ്യണമെന്തെങ്കിലുമെന്നുണ്ടെങ്കിൽ,
കാത്തിരിക്കണമോ മരണംവരെയും!
മരണത്തിനപ്പുറമെന്തെന്നു ചിന്തിക്കുന്നവർ,
മരണത്തെ ഭയക്കുന്നുവെന്നതു സത്യമല്ലേ!
ജനിച്ചാൽ മരിക്കുമെന്നതു പ്രപഞ്ചസത്യമല്ലേ,
മരിച്ചാൽ വീണ്ടും ജനിക്കുമെന്നത് മിഥ്യയല്ലേ!
മരിച്ചവരെല്ലാം വീണ്ടും ജനിച്ചുവന്നീടുകിൽ,
ഇടമുണ്ടോ തങ്ങുവാനായിട്ടീ പ്രപഞ്ചത്തിൽ?
സത്യവും മിഥ്യയുമെന്തെന്നു മനസ്സിലാക്കി,
ജീവിതംനയിക്കുകിൽ നന്മയും വന്നിടും!