ഇന്നലെതന്നോർമ്മ തൂവലിനാൽ
ഇറുകെപ്പുണർന്നാ കളിമുറ്റം 

മഞ്ഞക്കിളിക്കൂട്ടമെന്നപോൽ
മോഹങ്ങളൊന്നായിപ്പറന്നാ മുറ്റം

നിണം നോൽക്കും നൂലിഴയില്ലാതെ
നെഞ്ചകം തുന്നിയ ചങ്ങാതിക്കാലം

 

ഒരുകോടി ഓർമ്മകൾ ചൊല്ലിയാൽ

ഒരു വട്ടം തരുമോ മഞ്ചാടിക്കാലം

 

തേൻമാവ് ചാഞ്ഞാ നഭസ്സിലിന്നു

തേനൂറും മാമ്പഴത്തിൻ ഓർമ്മഭാരം

 

ചെറുമഴച്ചാറിലന്നു നടന്നപ്പോൾ

ചേമ്പില ചോട്ടിലിടം തന്ന ചങ്ങാത്തം

 

മാനം വിളമ്പുന്ന വെട്ടമണയുമ്പോൾ

മഴപ്പാട്ടായ് മഴപ്പെണ്ണിന്റെ സല്ലാപം 

 

മഴപ്പാട്ടിൽ തളിർത്ത വരമ്പുകളിൽ

മഷിത്തണ്ടു നാമ്പിട്ട ഓർമ്മപ്പാടം

 

പേമാരി മാറി വെയിൽ കാത്തിരുന്ന

പിഞ്ഞിയ കുപ്പായം തേങ്ങന്നകാലം

 

അരിമുല്ല പൂത്ത ഇടവഴികളിൽ

അനുരാഗം വരച്ച ഹൃദയ ചിത്രം

 

അമ്പലകുളത്തിലെ കല്പടവിലിരുന്നു

ആമ്പൽ പൂത്താലി കൈമാറിയ കാലം

 

ഞാവൽപ്പഴത്തിന്റെ തേൻമണം

താമരച്ചുണ്ടിൽ അറിഞ്ഞ കാലം

 

മാനം മുങ്ങിയ തെളിനീർച്ചാലിൽ

മീൻകണ്ണി നക്ഷത്രമായ വിസ്മയം

 

മദ്ധ്യാഹ്ന വാനം വേവുംവേളയിൽ

മുറ്റത്തെ കിണറ്റു കരയിലോടും ദാഹം

 

ഉച്ചമണിയിൽ വിശപ്പിന്റെപാട്ടിൽ

ഇലച്ചോറിലൊരുമതൻ കൈത്താളം

 

അപരാഹ്നവാനം അഞ്ജനതൊടുമ്പോൾ

അകതാരിലോടുമാനന്ദ കളിയോടം

 

മേനി തൊടും സായന്തനവാതം

മനസ്സിൽ മൃദുരാഗതന്ത്രിമീട്ടും കാലം

 

വയൽഞരമ്പുവറ്റുന്ന വേനലവധി 

വേലകൾ മനമുഴുതുമറിക്കുന്നകാലം

 

വാനമൊരു മഴപ്പാട്ടിൽ തളിർക്കുമ്പോൾ

വളപ്പൊട്ടുകൾ വീണ്ടും തേടും  മനം 

 

നോവൊന്നുമറിയാത്ത കാലത്തിൻ

നഷ്ടതീരത്തിന്നു നൊമ്പരപൂക്കാലം

 

മറന്നിട്ടും മറക്കാത്താ കളിമുറ്റത്ത്

മഴ നനഞ്ഞു നിൽക്കുന്നോർമ്മമുറ്റം

 

മനസ്സേ മടങ്ങൂ മൂകുമായി മടങ്ങൂക

മനസ്സിനകം നിറയട്ടെ ഓർമ്മക്കാലം

 

കണ്ട കിനാക്കൾ കാണിക്കയിട്ടാൽ

കാലം തിരിച്ചേകുമോ ചാരുതകാലം

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ