മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Neelakantan Mahadevan)

ആറ്റുകാലമ്മയ്ക്കായിരം പ്രണാമം
ആബാലവൃദ്ധം ജനത്തിനാനന്ദം
ചെങ്കല്ലടുപ്പുകളിൽ പൊങ്കാലകൾ
ചിത്തത്തിൽ ഭക്തിതൻവേലിയേറ്റങ്ങൾ! 

ശിഷ്ടജനങ്ങൾക്കു കാരുണ്യമൂർത്തി
ഇഷ്ടങ്ങളേകും മംഗളരൂപിണി
ദുഷ്ടജനങ്ങൾക്കു രക്തചാമുണ്ഡി
കഷ്ടങ്ങൾ നൽകുന്ന ദുരിതകാളി ! 

കണ്ണകിയായിന്നു വന്നെത്തുകമ്മേ
കത്തുന്ന നോട്ടത്തിൽ കരിഞ്ഞിടട്ടെ
മാരകരോഗം വിതയ്ക്കും വൈറസും
ക്രൂരതകാട്ടും കാട്ടാളവർഗ്ഗവും ! 

പ്രാർത്ഥനാനിരതരായിന്നെത്രയോ
മർത്ത്യർ ഹൃദയമുരുകിക്കേഴുന്നു
അമ്മേ നിൻതിരുവടി മുന്നിൽക്കണ്ടു
ജന്മം സഫലമായിത്തീർന്നീടുവാൻ!

(17-2-2022 - ആറ്റുകാൽ പൊങ്കാല. നന്മയ്ക്കു വേണ്ടിയുള്ള പ്രാർത്ഥന)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ