(Rajendran Thriveni)
ഈ മണ്ണിനോടാണെന്റെ പ്രണയം,
സൃഷ്ടി, സ്ഥിതി, ലയ
നർത്തന മാടുന്ന
പഞ്ചഭൂതങ്ങളോടെന്റെ പ്രണയം.
അവരാണു ഞാനായി
തീർന്നതെന്നറിയുമ്പോൾ,
എന്നോടുതന്നെയെൻ പ്രണയം!
പഞ്ചഭൂതങ്ങൾക്കുമപ്പുറം
സത്യപ്രകാശം നിറയ്ക്കുന്ന
താരകബ്രഹ്മത്തിനോടും പ്രണയം!
സർവവും ചുറ്റിപ്പൊതിഞ്ഞു
രസിക്കുന്ന
ശക്തിയോടാണെന്റെ പ്രണയം!
വിശ്വ ചൈതന്യത്തിന്റെ
അംശമാകുന്നഞാൻ
പ്രണയിപ്പതെന്നോടു തന്നെ!