മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്റെ ഓർമകൾക്ക്
ചിറക് ഉണ്ടായിരുന്നെങ്കിൽ
ആദ്യം ഞാൻ പറന്നെത്തുക നിന്നിലേക്കായിരിക്കും..
മനസ്സിൽ ആഴത്തിൽ
പതിഞ്ഞു പോയ എന്റെ ബാല്യത്തിലേക്ക്..
നിലത്തു വീണ് കിടക്കുന്ന മഞ്ചാടിയും
കുപ്പിവള കഷ്ണവും
അലസതയും
കൂട്ട് പിടിച്ചു ഞാൻ നടക്കുന്ന നടപ്പാതയിലൂടെ
തിരിഞ്ഞു നടക്കാനൊരു മോഹം.


ഹോംവർക്ക്‌ ചെയ്യാത്തതിന് കള്ളം പറഞ്ഞു ടീച്ചറെ പറ്റിക്കാൻ ഒരു മോഹം..
കണക്ക് കൂട്ടലിനു വിരലുകൾ തികയാതെ വന്നപ്പോൾ
കണക്ക് തെറ്റിയതിനു
കണക്ക് മാഷിൻറെ
ചൂരലിന്റെ ചൂട് അറിയാനൊരു മോഹം..
അടികിട്ടിയതിന്റെ തെല്ലൊരു കൂസലുമില്ലാതെ
അറിവില്ലായ്മ അലങ്കാരവും അഹങ്കാരവുമാക്കിയ
കുട്ടിക്കാലത്തോട്
വല്ലാത്തൊരു അസൂയ
ആണെനിക്ക്.. ടൈം ടേബിൾ നോക്കാനുള്ള മടി കാരണം
എല്ലാ പുസ്തകവും ചുമന്നു കൊണ്ട്
പോയ കുട്ടികാലം..കനലും
പുകയുമില്ലാതെയെങ്ങനെയോ
അരിയും കറിയും മണ്ണപ്പവും
ചുട്ടുവിളമ്പിയ കുട്ടികാലം..
സന്തോഷത്തിനു ഒറ്റമൈനയിൽ നിന്നും
ഇരട്ട മൈനയിലേക്കുള്ള ദൂരമാണെന്ന് വിശ്വസിച്ച കാലം..
നിഷ്കളങ്കമായ പുഞ്ചിരിയുടെ വീണ്ടെടുപ്പിനായി, നഷ്ടപെട്ട
ബാല്യകാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ