മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മൗനവാല്മീകങ്ങളുടഞ്ഞുവീണു

ചണ്ഡഭാസ്കരനെരിഞ്ഞടങ്ങി

കനലേറ്റതീച്ചട്ടിപോൽ സന്ധ്യാംബരം

അരുണിമയണിയുന്ന സാഗരതീരം

ചേക്കേറും മാമരച്ചില്ലനോക്കി

വേഗത്തിലകലുന്നപറവജാലം.


അലയാഴിതന്നോരത്തുയർന്നുനിൽക്കും

പാറക്കൂട്ടങ്ങൾതൻവിടവിൽ

വെൺനുരവന്നുതലോടവേ കേൾക്കയായ്

ദീനമൊരു പക്ഷിതൻരോദനം!!


വേടൻെറ അമ്പേറ്റു വീണതാണോ?

ഗരുഢൻെറ കൂർത്ത നഖമുനയേറ്റതോ

നോക്കുവിൻ! കൂട്ടരോടോതിഞാൻ

ഓടിയണഞ്ഞാപക്ഷിതൻ ചാരത്ത്

ശയിപ്പൂ ശാന്തംപഞ്ഞിക്കേട്ടു--

കണക്കൊരു  വെൺപിറാവ്..

പക്ഷം മുറിവേറ്റ  വെളളരിപ്രാവ്.

കാന്തനുപേക്ഷിച്ചു, കൂട്ടരുപേക്ഷിച്ചു

മാനവൻ കൈതൊട്ട വെളളരിപ്രാവ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ