mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

ഒറ്റക്കു മേയുന്ന മാൻ കിടാവേ

കൂട്ടിനായുള്ളവർ കാട്ടിലുണ്ടോ

തളിരില നുള്ളി നടന്ന നീ

തല പൊക്കി നോക്കിയതെന്തിനാണ്

തളിരല നുണഞ്ഞത് പാതിയിൽ

നിർത്തിയതെന്തിനാണ്.

 

ഒറ്റക്കു മേയുന്ന മാൻകിടാവേ

നിന്റെ ചെന്താമര കണ്ണിണയിൽ

ചടുലത എന്തിത്ര ചൊല്ലാമോ

കവിളിണയിൽ കണ്ട നിൻ

കണ്ണീരിൻ കഥ എന്നോട് ചൊല്ലാമോ

 

ഒറ്റക്കു മേയുന്ന മാൻ കിടാവേ

മറഞ്ഞു നിൽക്കുവതെന്തിനാണ്

മറവിൽ നിൻ ചെന്താമര..

കണ്ണിൽ വിരിഞ്ഞതന്താണ്...

നാടോടി കാറ്റ് കാതിൽ

മൊഴിഞ്ഞതെന്താണ്..

 

ഒറ്റക്കു മേയുന്ന മാൻ കിടാവേ

കൂട്ടിനായുള്ളവർ എത്തിയല്ലോ

ഇനി നിന്റെ സങ്കടം മാറിയല്ലോ ..

മധുരിക്കും ഓർമ്മൾ തുടരാമല്ലോ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ