മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വാക്കുകളിന്നെന്റെ തൂലികത്തുമ്പിൽ നി-
ന്നൂക്കിൽ കുതിച്ചങ്ങു ചാടാനൊരുങ്ങുന്നു


നോക്കിൽ കരുണയില്ലാത്തവരെത്തേടി -
കൂർത്തൊരമ്പായ് പിന്തുടരാനൊരുങ്ങുന്നു


ഇത്തിരിയഗ്നിയെൻ വാക്കിൽക്കരുതിയ -
തൂതിക്കെടുക്കുവാനായെന്നരികിലേ -


ക്കെത്തേണ്ടതില്ല ,ഞാൻ ജീവന്റെ പുണ്യമായ്
കാത്തു വച്ചുള്ളതാം വിശ്വാസമാണിത്.


നന്മതൻപക്ഷം പിടിക്കും മനസ്സിത്
തിന്മയെപ്പാടേയകറ്റി നിർത്തുന്നൊരീ-


യാദിമചൈതന്യമാണിതിന്നെന്റെയീ
ചിത്തിലെ നെയ്ത്തിരി ദീപപ്രഭയിത്....!


നന്മകളേറെ മനസ്സിൽ വളർന്നവർ
എന്നുമെനിക്കേകിയെത്രയോ സാന്ത്വനം !


നന്ദിപറഞ്ഞു പിരിഞ്ഞുപോകില്ലഞാൻ
നിങ്ങളെവിട്ടുഞാനെങ്ങോട്ടു പോകുവാൻ?


അന്യന്റെ ദു:ഖത്തെയെന്റേതുമായ്ക്കണ്ട
സന്മാർഗപാഠംപഠിച്ചുവളർന്നതാം

നന്മയെനിഷ്ഠുരം പുച്ഛിച്ചവരോടു -
മൊന്നുമാത്രംപറഞ്ഞീടട്ടെയിന്നിനി


കത്തിയമർന്നിട്ടു ചാരമാായെങ്കിലും
വീണ്ടുമുയിർക്കുമീയഗ്നിയിൽനിന്നു ഞാൻ!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ