മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ -
ക്കൊട്ടുമേവർണങ്ങളില്ലാ...

സൗഗന്ധികപ്പൂസുഗന്ധവുമില്ലിന്നു
മാരിവിൽച്ചന്തവുമില്ലാ...


ഒരു കുഞ്ഞു പുൽക്കൊടിത്തുമ്പിലൂറുന്നൊരീ
നീഹാരബിന്ദുവിൽപ്പോലും

നറുവിഭാതത്തിൻസ്മിതംകണ്ടുണർന്നു നാം 
മിഴികളിൽ വിസ്മയത്തോടേ...

സ്വച്ഛമാമരുവികളിൽവീശുമിളംകാറ്റിൽ
തത്തിക്കളിക്കുന്നചിത്രശലഭങ്ങളിൽ

നൽമനോഭാവമിയന്നുരൂപംപൂണ്ട
വെൺമേഘപാളികളിലെല്ലാം

എങ്ങുംനിറയുന്നശാന്തമന്ദസ് മേര_
മുഗ്ദ്ധമാം ഭാവത്തൊടൊപ്പം

നീലക്കsലിന്നലയുയർത്തീടുന്ന
മോഹനഗീതത്തൊടൊപ്പം

ഇരുമനവുമൊന്നായ്ലയിച്ചൊരാ നാളുകൾ
ഇനിയും വരാത്തത്ര ദൂരെ...

എത്ര വസന്തങ്ങളെത്രയോ പൂക്കാല-
മെത്രയോ വർഷങ്ങൾപോകെ,

നീറുന്നചിന്തയിൽതേൻമാരിപെയ്തുനിൻ
സ്നേഹാർദ്രമാകും മൊഴികൾ!

എങ്കിലും നഷ്ടങ്ങളല്ലയോ വാഴ് വിതിൽ
സ്വപ്നങ്ങൾ ബാക്കിയില്ലല്ലോ ...

ശിഷ്ടമീ ജീവിതം മുന്നോട്ടുപിന്നെയും
ഒത്തിരി ദൂരമുണ്ടല്ലോ....!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ