ഏയ് സഖി....
പറയാനാവുന്നില്ല ഈ രാവിന്റെ തേജസ്സ്.
നീ എന്നരികിലുണ്ടാവുമ്പോൾ അനുഭവിക്കുന്ന
സുരക്ഷിതത്വം അത്ര മേൽ സുന്ദരമാണ്.
എനിക്ക് പ്രണയമെന്നാൽ
ഒരേ സമയം അനുഭൂതിയും
മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന
സുഖമുള്ള വേദനയുമാവുന്നു.
നിന്നെ കാണാനുള്ള ആഗ്രഹം അഭിലാഷമായ്
എൻ ഹൃദയത്തെ വലിഞ്ഞുമുറുക്കുമ്പോൾ,
നിൻ രൂപം
കണ്ണിൽ നിറഞ്ഞ് കവിഞ്ഞ്,
ഓർക്കാൻ കഴിയാത്ത വിധം
മറന്നു പോവാതിരികുമ്പോൾ
ഞാൻ നിന്റെ
ഓജസ്സാർന്ന പുഞ്ചിരിയിൽ ലയിച്ച് രമിച്ച്
ഉന്മത്തനായ് ജീവിക്കുകയാണ്.
തെളിമയാർന്ന കാഴ്ചകളും,
നന്മകൾ നിറഞ്ഞ ചിന്തകളും,
പനിനീർ പൂവിന്റെ സുഗന്ധവും
നിന്റ ഒരൊറ്റ നോട്ടം കൊണ്ട് എന്നിൽ കുടികൊണ്ട അനുഗ്രഹങ്ങളാവാം.
നീ എന്നെ ചേർത്ത് പിടിച്ചപ്പോൾ,
എന്നിൽ വന്നു ചേർന്ന സൗഭാഗ്യങ്ങളാവാം.
ചിട്ടയാർന്ന ജീവിതം കിട്ടാത്ത നേരം
കാഠിന്യo നിറഞ്ഞ സാഹചര്യങ്ങളിൽ
കാണാറുണ്ട് മന്ദസ്മിതംതൂകി നിൽക്കുന്ന നിൻ മുഖം.
നീയല്ലാത്ത മറ്റൊരു സന്തോഷമില്ലനിക്ക് ...
നീയല്ലാത്ത മറ്റൊരു സങ്കടവുമില്ലെനിക്
നിൻ നയന സൗന്ദര്യം കണ്ട് ആസ്വദിക്കാൻ
കഴിയില്ലായിരുന്നെങ്കിൽ
എന്റെ ജീവിതത്തിൽ വെളിച്ചം പകർന്നില്ലായിരുന്നെങ്കിൽ
എന്നേ എൻ പ്രണയം മൃതിയടയുമായിരുന്നു.
കാലം എനിക്കായ് നിന്നെ സമ്മാനിച്ചു,
ദൈവം എനിക്കായ് എന്റെ ജീവിതം മടക്കിതന്നു.
ഉള്ളിൽ തിളച്ചുമറിയുന്ന സ്വപ്‌നങ്ങളെ
സ്വന്തമാകാനുള്ള തിരക്കിലാണ് ഞാൻ...
നീ എന്നിൽ ഉണർനിരുന്നപ്പോൾ
എന്നിലെ
ഞാനെന്ന ഭാവം എവിടെപ്പോയി?
എന്റെ ധാർഷ്ട്യവും അഹങ്കാരവും അസൂയയും
എന്നെ വിട്ട് അകന്നുപോയി.
നീ എന്റെ ആത്മാവിനെ പരമാത്മാവുമായി
ബന്ധിപ്പിച്ചു.
ഞാൻ ഒരു മനുഷ്യനാവുകയാണോ?
എന്നെ ഞാൻ സ്നേഹിച്ച് തുടങ്ങുകയാണോ?