ബന്ധങ്ങൾ വേണ്ടിയിരുന്നില്ലെന്നൊരുമാത്ര
ചിന്തിച്ചു പോകവേ...
ബന്ധനങ്ങളായിന്നവയെന്നെ
വരിഞ്ഞു മുറുക്കുന്നു...
അനാഥത്വം ഭയന്നിരുന്ന
ഞാനിന്നിതാ ഒരുവേള
ഏകനായിരുന്നുവെങ്കിലെന്ന്
കൊതിച്ചു പോകുന്നു....
ആരാലുമറിയപ്പെടാത്തൊരു
നാമത്തിൽ.. ഭാവത്തിൽ...
ആരെയുമറിഞ്ഞിടാത്തൊരു
ജീവിതമേനിക്കേകിയിരുന്നുവെങ്കിലെന്ന്
ഒരു നിമിഷമൊന്നോർത്തിടവേ....
മറിച്ച് ഞാനെന്നൊരു
ജന്മമീ ഭൂവിൽ ഇല്ലായിരുന്നുവെങ്കിലത്
എത്രമേലുചിതമെന്നാരോ ചൊന്നപോൽ..!!