മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sohan KP)

അധിനിവേശത്തിന്‍ടെ കനത്ത
വേരുകളില്‍ നിപതിക്കുന്ന നഗരം
കനല്‍ക്കൂമ്പാരമാകുന്ന ഭവനങ്ങള്‍
മാനം മുട്ടെ ഉയരും കറുത്ത പുക
തുടര്‍ക്കഥയാകുന്ന ദുരന്തങ്ങള്‍

കൂട്ടപ്പലായനങ്ങള്‍
നിരനിരയായ് തകര്‍ന്ന വന്‍ 
എടുപ്പുകളുടെ അസ്ഥിപഞ്ജരങ്ങളാല്‍,
ഇല കൊഴിഞ്ഞ മരങ്ങള്‍
അതിരിട്ട കറുത്ത വീഥികളാല്‍
വിജനമായ പ്രേതഭൂമി.
തൂടരുന്ന മഹായുദ്ധം
അവസാനമില്ലാത്ത രോദനങ്ങള്‍
ആര്‍ത്തനാദങ്ങള്‍
കഴുകന്‍ ചിറകടിയൊച്ചകള്‍
അങ്ങകലെ
കട പുഴകിയ, മനുഷ്യമനസ്സിന്‍
നന്‍മയുടെ വ്യക്ഷശിഖരത്തില്‍ സമാധാനത്തിന്‍ ശുഭപ്രതീക്ഷയുടെ വെള്ളിവെളിച്ചമായ് 
ഒരു പുത്തന്‍ പച്ചില നാമ്പ് കിളിര്‍ക്കുന്നുവോ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ