മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F)
 
കാട്ടിലെയോർമ്മകൾ അയവിറക്കി,
നാട്ടിൽ നീളെ അലഞ്ഞിടുന്നു.
നാഥനില്ലാത്ത കളരിയിൽ നിന്നും
നരകത്തിലിന്നവർ മേഞ്ഞിടുന്നു.
ഉത്സവക്കാല സുഖങ്ങൾ തേടി
കാതോർത്തിരിക്കുന്ന ജിവിതങ്ങൾ.
കുന്തമുനയാൽ കരുത്തുകാട്ടി,
ബന്ധനസ്ഥരായ് തീർത്തിടുന്നു.
പാതിവിടർന്ന മിഴികളിലെന്നും
പാരവശ്യത്തിൻ നീർക്കണങ്ങൾ.
കാനനച്ഛായ തെളിഞ്ഞുകണ്ടാൽ,
കാതടപ്പിക്കുന്ന വിസ്മയങ്ങൾ.

കാട്ടിൽ കിടന്നു വിലസേണ്ടവർ,
നാട്ടിൽ മർത്യൻ്റെ കാൽച്ചുവട്ടിൽ.
കാരണമെന്തെന്നറിഞ്ഞിടാനായ്...
കാതോർത്തിരിക്കുന്നു ഗജങ്ങളിന്നും.
ബന്ധിച്ചു നിങ്ങൾ നേടും പണത്തിനു
ബന്ധനത്തിൻ്റെ ഗന്ധമല്ലേ?

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ