മദ്ധ്യാഹ്നമെരിയും താപം
കിതക്കും പകലൊരു മരക്കീഴില്‍
നടന്ന് തളര്‍ന്നിരിക്കുന്നു.
പുഞ്ചിരിക്കുളിരായാ വഴി
ചെറുതെന്നല്‍ വീശിയകന്നു പോകുന്നു
വിജനമീ പാതയിലെപഥികന്‍ പിന്‍ഗാമിയാം
ചുവന്ന സന്ധ്യയെത്തി കടലില്‍ താഴുന്നു.
ഒരു പൂവിന്നിതള്‍ കൊഴിയുന്നു
ഒരു ദിനം കൂടിയിരവിന്‍
ഇരുളില്‍ മറയുന്നു.
ഒരേയാവേഗം ഗതി,ഒരേയാവര്‍ത്തനം
ചിന്തകളാം തടവറയിലീ
കറങ്ങും ജീവിതചക്രമെങ്കിലും
ഒരിലത്തുമ്പില്‍ മഴത്തുള്ളിയില്‍
സൂര്യനുദിക്കുന്നു.
മരം പെയ്യും മ്യദുസംഗീതധ്വനിയില്‍
മനം മയങ്ങുന്നു കണ്ണുകളടയുന്നു
പുതുപ്രതീക്ഷകള്‍ തളിരണിയുന്നു.
നിരാശയുടെ ,വിരസനിമിഷങ്ങളുടെ
തമസ്സില്‍
പ്രതീക്ഷയുടെ പ്രകാശമായ്
വീണ്ടും പുലരി വിടരുന്നു.