നിറഞ്ഞ മഷിക്കുപ്പി പോലെയാണ്,
എനിക്കു നിന്നോടുള്ള പ്രണയം...
തൂലികയതിൽ മുക്കിയെടുക്കവേ,
നിനക്കായ് വരികൾ എഴുതവേ,
വറ്റുന്നുണ്ടത്, പക്ഷെ അപ്പോഴേക്കും
എന്റെ പ്രണയം നിന്നെക്കുറിച്ചുള്ള
വാക്കായ് വരികളായ് നിറയുന്നു...
ആദ്യം നീലയായും പിന്നെയത്
കറുത്തും ചുവന്നും പിന്നെയെപ്പോഴോ
ഒരിക്കലും വറ്റാത്ത മഷിയിൽ
മുക്കിയ തൂലികയിൽ
ഒരിക്കലും നിലയ്ക്കാത്ത
കവിത പോൽ നീ...