മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്നുമിരുട്ടിനെ പേടിച്ചിരുന്നു ഞാൻ,
ഇരുട്ടു കറുപ്പല്ല
നിറക്കൂട്ടു ചാലിച്ചവെട്ടത്തിൻ
കാൽസ്പർശമേൽക്കാത്ത 
അജ്ഞാന പ്രേതങ്ങൾ
ചുറ്റിക്കറങ്ങുന്ന,
പേടിയിടം മാത്ര-
മെന്നുമറിഞ്ഞു ഞാൻ!

പച്ച പഴുക്കും ചുവപ്പാവും
ചുവപ്പങ്ങുണങ്ങിക്കറുപ്പാകും;
ഞാനറിയാത്തൊരു
ലോകം പുതയ്ക്കുന്ന
ആകാശനീലിമ
അത്യന്തമദ്ഭുതം!

ജീവിതം കണ്ട
നിറവിസ്മയങ്ങളേ,
നിങ്ങളലിയുന്ന
സത്യമോ, വെള്ളയും!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ