മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൂങ്കുലകൾ തൊട്ടുതലോടി
പൊൻവെയിലിൻ കസവുഞൊറിഞ്ഞ്
കാകളികൾ പാടിവരൂ നീ 
കുളിരണിയും ചിങ്ങക്കാറ്റേ!

നീ വന്നീ, മാബലിനാട്ടിൽ
തിരുവോണത്തുയിലുകൾപാടി,
ചെറുതണ്ടിൽ പൂക്കളുയർത്തും
വർണക്കുടമാറ്റം കാണൂ!                         

തലമുറതൻ കർണപുടത്തിൽ,
നിൻവീണക്കമ്പിയുതിർക്കും
രാഗാമൃതധാര നിറയ്ക്കൂ,
ചൈതന്യപ്പുളകമുണർത്താൻ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ