(അണിമ. എസ്. നായർ)
ആത്മസമൻ ഞാൻ!
ഉയിരിനായ് പടവെട്ടി,
കണ്ണിലെയഗ്നിയിൽ
ഭൂഗോളമൊന്നാക്കും
വീരനാം നായകൻ!
അമൃതകിരണൻ തന്നി-
ലർപ്പിച്ചോരസിയുടെ
വിഭൂതി നേടീടുന്ന
മാമക വേളയിൽ,
ഖ്യാതിമാൻ ഞാൻ തല-
വെട്ടിത്തിരിച്ചതും,
അധിസ്ത്രീയൊരാളെന്റെ-
മുന്നിൽ വിലസുന്നു.
ധീരയോ നീയെങ്കി-
ലുടലിന്നവകാശികൾ,
കേഴുമെൻ ചാരത്തോ
കഴുകന്നു ഭക്ഷണം!
ഉൾക്കണ്ണിലേക്കവൾ
ദൃഷ്ടിയെറിഞ്ഞതും,
പൊടിപായുമാ മണ്ണി-
ലവശനായ് വീണഹം!
അവളെന്റെ ഗീതിക,
അവളെന്റെ വാഹിനി,
അവളെൻ ധരിത്രിയും
അവളെന്റെ സർവ്വവും!
അസി°- വാൾ