mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Shouby Abraham)

കുരിശ്ശ് വയ്‌ക്കേണ്ട .
ഇനി ഒരു കുരിശും വഹിക്കാൻ വയ്യ .
അവിടെയല്ല; ഒരു പള്ളി പറമ്പിലുമല്ല,
ഒരു കുടുംബ കല്ലറയിലുമല്ല.


നിങ്ങളെന്നെ പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോകൂ.
എനിക്കവിടം മതി.
നിങ്ങൾക്കെന്നെ അടക്കം ചെയ്യാം അല്ലെങ്കിൽ ദഹിപ്പിക്കാം.
പക്ഷെ ഒന്നുണ്ട് . അവസാന ആഗ്രഹമില്ല.
ആശകൾ അസ്തമിച്ചവൾക്കെന്തിന്ആഗ്രഹം?
അപേക്ഷയാണ് ...

അവസാനമായി ഒന്ന് മാത്രം.
ഞാൻ മറയുന്നിടത്തൊരു കല്ല് വയ്‌ക്കേണം .
തലയ്ക്കലോ കാൽക്കലോ അല്ല.
ഹൃദയ ഭാഗത്തു തന്നെ.
എന്നെ തോൽപിച്ച ഹൃദയ ഭാഗത്തു തന്നെ.
എന്നിട്ടതിലെഴുതേണം "ഒരുപാട് സ്വപ്നങ്ങൾ ഇവിടുറങ്ങുന്നു".
ഒരിക്കലുമുണരാതെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ