മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അകതാരൊരുങ്ങിയെൻ മനസ്സുണർന്നു
അനുതാപമോടെ നിൻസന്നിധേ.
ആത്മരക്ഷക്കായ് നിന്നാത്മബലിയിൽ,
ഭയഭക്തിയോടെ പങ്കുചേർന്നു.
പരിഭവമൊന്നും പറയാതെതന്നെ
നിൻ പാദതാരിൽ സമർപ്പിച്ചു ഞാൻ.

മറച്ചുവെച്ചയെൻ മനസ്സിൻ്റെ വാതിൽ,
ഞാനറിയാതെ നീ തുറന്നു.
ആത്മാവിലെരിയുന്ന ദുഃഖങ്ങളിൽ,
നിന്നാത്മചൈതന്യം പകർന്നു നൽകി.
ഒരിക്കലും നിന്നെ പിരിയാതിരിക്കാൻ,
പുലർക്കാല രാവിൽ നിന്നരികിലെത്തി.

ഒഴുകുന്നകണ്ണീർ തുടച്ചുനീയെൻ,
ഓർമ്മകളെയൊന്നു തൊട്ടുണർത്തി.
അനുദിനമെൻ്റെ ശക്തിയായ്ത്തീരാൻ,
അവതരിച്ചുവെൻ ഹൃത്തടത്തിൽ.
ആരാധ്യനാഥാ നിൻസ്തുതികളിലെന്നും,
സുഗന്ധപുഷ്പമായ് ഞാൻതീർന്നിടട്ടേ.
പൈലി.0.F
തൃശൂർ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ