മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മനക്കണ്ണിൻ തിമിരമാകുന്ന പ്രണയം;
മഴവില്ലിൻ ഏഴു വർണ്ണമുള്ളൊരു പ്രണയം
നിസ്വാർത്ഥ സ്നേഹത്തിൻ നീരുറവയാമത്
വരണ്ടു കിടക്കും മരുഭൂവിൽ 
നേർത്ത് സൗരഭ്യമേറിയ പാതിരാ,
പൂപ്പോലെയും;

ഇരവുകളിലണയും തെന്നലിലും

പ്രണയത്തിൻ ബീജങ്ങൾ മുളച്ചിടുന്നു.

പാതി കാണും സ്വപ്നത്തിലും -

മധുരമായി മാറുന്ന പ്രണയ നിമിഷം.

പാടിതീരാത്ത ഗാനത്തിൽ, ശ്രുതി-

യായി മീട്ടുന്ന പ്രണയതന്ത്രി.

പാതി വിടരും പൂവിലും ,

പരാഗണ രേണുതൻ പ്രണയ പൂമ്പൊടി,

തിമിർത്തിടും സ്നേഹത്തിൻ കാണാ- കനവുകളിൽ അറിയാതെ പൂക്കുന്ന പ്രണയവല്ലരികൾ.

എല്ലാമിന്നൊരു ജല്പനം

ദേഹം ദേഹത്തോടൊട്ടുന്നൊരു 

കേളി മാത്രം...

പ്രണയമെന്നൊരു വാക്കിനർത്ഥവും മാറി.,,

കേവലമിന്നതിനലങ്കാരം മാംസമെന്നുമായല്ലോ...?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ