മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അർഥശൂന്യമായി മാറുന്നു ജീവിതം
സ്നേഹബന്ധങ്ങളൊന്നുമില്ലെങ്കിൽ! 

സ്നേഹിക്കാനായിട്ടൊരാളെങ്കിലും കൂടെ
വേണമെന്നാഗ്രഹമില്ലാതുണ്ടോ! 

നമ്മുടെ മനസ്സിൻ വിചാരങ്ങൾ പങ്കു-
വയ്ക്കാനായിട്ടു നമ്മുടെയൊപ്പം... 

നല്ല കൂട്ടുകാരുണ്ടാവുകയാണെങ്കിൽ,
ആശ്വാസമാകില്ലേ ജീവിതത്തിൽ! 

ആത്മമിത്രങ്ങൾക്കല്ലാതെയാർക്കെങ്കിലും
സാധിക്കുമോ നമ്മുടെ മനസ്സിൻ... 

വ്യാകുലതകൾക്കൊരത്താണിയായിട്ടി-
ന്നോതുവാൻ, ആശ്വാസവാക്കുകളെ! 

കാലചക്രമിനിയെത്രയുരുണ്ടാലും
ജീവിത പന്ഥാവു മാറിയാലും... 

സ്നേഹബന്ധത്തിനൊന്നുമൊരു കോട്ടവും
തട്ടാതെ നിൽക്കുന്നു ജീവിതത്തിൽ.

നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക-
യത്ര എളുപ്പമല്ലെന്നാകിലും... 

വന്നുചേർന്നിടുന്നു നല്ല മിത്രങ്ങളും
നാമറിയാതെതന്നെ നമ്മളിൽ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ