മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F)
 
ഏതൊരു ബാല്യവും പൂവണിയുന്നു,
ഏകാകിനിയാമൊരമ്മതൻ നെഞ്ചിൽ.
ഏതു വിഷാദവും നിർവീര്യമാകുന്നു,
അമ്മതൻ സാന്ത്വനത്തിൻ തണലിൽ.
ആർത്തിരമ്പുന്ന മാനസങ്ങളിൽ,
ആരോ വിതക്കുന്ന വിഷവിത്തുകൾ.

ത്രാണിയില്ലാതെ പിടയുന്ന നേരവും,
ആശ്രയമേകുന്നതമ്മയല്ലോ.
താരാട്ടുപാടുന്ന തായ്മൊഴികളിൽ,
താരകംപോലും മിഴിയടക്കും.
താതനെമറന്നും താരിളംമേനിയിൽ,
തഴുകുന്നുവമ്മയാ ബാല്യങ്ങളിൽ.

അംബരം മഴമുകിൽ മൂടുന്നനേരം,
അമ്മതൻ ഇടനെഞ്ചു വിങ്ങിടുന്നു.
പരിഭവംകാട്ടി പടിയിറങ്ങുമ്പോഴും,
പടിപ്പുരവാതിക്കൽ കാത്തിരിക്കും.
തട്ടകംവേലയും ഉത്സവങ്ങളും,
തത്തിക്കളിക്കുന്നു മനസ്സിലിന്നും.

രാത്രിയാത്രക്കായ് തന്ത്രംമെനഞ്ഞാൽ,
തന്ത്രിയായ്നിന്നമ്മ തിരസ്കരിക്കും.
പാഠംപഠിക്കുന്ന നേരത്തുമമ്മ,
പാതിരാവേറെ കൂട്ടിരിക്കും.
ഓർമ്മകൾ തിങ്ങുന്ന ബാല്യത്തിലമ്മേ,
ഓർക്കാതിരിക്കുന്നതെങ്ങിനെ ഞാൻ.
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ