വിദ്യ ഹിമാചലസമതല ഭൂമി
വീര പുരാതന ചരിത മുറങ്ങും ത്യാഗോജ്ജ്വലഭൂമീ
വിശ്വാമിത്ര വസിഷ്ഠ വ്യാസ വാത്മീകീ മുനി ശ്രേഷ്ഠർ
സുശ്രുത ചരകൻ രാമാനുജനും ജന്മം കൊണ്ടീമണ്ണിൽ
കലയും ശാസ്ത്രവുമൊരുമയുടെന്നും കൈകൾ കൊരുത്തുനടന്നൂ
കടലിന്നലകൾ ഉയരും പോലാപെരുമകൾ വാനിലുയർന്നൂ
ഗംഗാ യമുനാ കാവേരീ
ബ്രഹ്മപുത്രാസരസ്വതീ
പുണ്യതീർത്ഥ സരിത്തുകളെന്നും
നന്മയാർന്നൊഴുകീടുന്നൂ
നളന്ദ കാശീ തക്ഷശിലാ
വംഗ ദേശ മഹാരാഷ്ട്രം
നിറയും ജ്ഞാനപ്പൊരുരാളാലേ
തിളങ്ങിടുന്നൂ പൊൻപ്രഭയാൽ
സീതാ ഗാർഗീമൈത്രേയീ
ഊർമിളതാരാ സാവിത്രീ
അറിവിൻ പാരവാരം പോൽ
അനന്തവിണ്ണിൽ ദ്യുതിപോലെ
പൂർവ്വപിതാമഹപാരമ്പര്യം പൈതൃക ഭൂവിൻ മഹാത്മ്യം
അനന്തകോടി പ്രണാമമിന്നീ ഭാരത ഭൂവിൻ പദമലരിൽ
നമോ നമസ് തേ നമോ നമസ്തേ നമോസ്തുതേ അമ്മേ
നമോ നമസ്തേ നമോ നമസ്തേ നമോസ്തുതേ അമ്മേ..!