മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കടും നീലവര്‍ണ്ണാകാശത്തിലേക്ക്
ചിറകടിച്ചുയരുന്ന പക്ഷി
തിളങ്ങുന്ന വര്‍ണ്ണത്തൂവലുകള്‍
കാറ്റിന്‍ ചടുലതാളത്തില്‍

ഉയര്‍ന്നും താഴ്ന്നും
പുലരികളെ വിളിച്ചുണര്‍ത്തുന്ന
ശ്രുതിമധുര സംഗീതവുമായി
പിന്നില്‍ മിന്നിമായും
വെള്ളിമേഘങ്ങളെ താണ്ടി
ലക്ഷ്യം തേടി
സ്വയംമറന്നൊഴുകുന്ന പ്രയാണം
സ്വാതന്ത്ര്യത്തിന്‍ടെ സന്ദേശവുമായി
തളരാത്ത ചിറകുകളുമായി
ഉരുകുന്ന ഗ്രീഷ്മം കടന്ന്
വര്‍ഷസന്ധ്യകളിലൂടെ
ശിശിരകാലപുലരികള്‍ പിന്നിട്ട്
ചക്രവാളസീമയിലേയ്ക്ക് പറന്നകലും പ്രക്യതി തന്‍
മനോഹരസ്യഷ്ടിയുടെ
മനസ്സിനെ പുളകിതമാക്കുന്ന ദ്യശ്യം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ