മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
പിന്നിട്ട പാതയിൽ കണ്ട
നേരങ്ങളേറെയും
ജീവത്തിൻ പൊരുതിയ
വിജയമായിരുന്നു !

ജീവനു വേണ്ടി പിടയുന്ന
മനസ്സിൽ കൊഴിഞ്ഞുപോയ
നന്മകൾ പൊരുതി
പിടഞ്ഞു യെൻ
മനസ്സിൽ നിറയുന്നു !

ഒഴുകി എത്തിയ
സ്വപ്നങ്ങളേറെയും
നന്മ ദിവസത്തെ
തേടിയതാണെൻ
നിമിഷനേരത്തെ
ആശ്വാസമായത്തി!

കണ്ണു തുറന്നതോ
കണ്ടത് സ്വപ്നമാണോ
യാഥാർത്ഥ്യമാണോ
പ്രപഞ്ചമേ !

രണ്ടു മാസ അവധി
കുട്ടികൾ ഉത്സാഹ
മാക്കിയ നേരം!

കാലം ചതിയുടെ
വേഷത്തിൽ
പിഞ്ചു മക്കളെ
വേദനിപ്പിച്ചു!

കളിയില്ല ചിരിയില്ല 
ആഘോഷമില്ലാത്ത
നീണ്ട അവധി
വിദ്യാലയങ്ങൾക്ക്  !

കുട്ടികൾ കരയുന്നു
പഠിപ്പിച്ച ഗുരുവിനെ
ഒന്ന് കാണാൻ മനസ്സ്
പിടയുന്നു !

വിദ്യാലയം സ്വന്തം
വീടാണെന്ന് സരസ്വതി
ക്ഷേത്രമായി കാലം
പഠിപ്പിച്ചു!

കാത്തിരുന്നു
പ്രതീക്ഷയുമായി
തിന്മഅകലുന്ന
നന്മയ്ക്കു വേണ്ടിയുള്ള
തിരിച്ചുവരവിനായി!
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ