മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

പൈശാചകരങ്ങളിലമരുന്നു ലോകവും
ശാന്തിയിന്നെവിടെയുമില്ല കണികാണാൻ! 

വീണുടഞ്ഞിതല്ലോ നിയമസംഹിതകളും 
ചെറ്റുമില്ലെന്നായി മാനുഷികതകളും! 

ജീവിക്കുവാനായി തത്രപ്പെടുന്നവർ,
ഓർമ്മയായിന്നവരുടെ സങ്കൽപ്പങ്ങളും! 

സ്വപ്നമാണെങ്കിൽപ്പോലുമവർ കണ്ടൊരാനല്ലദിനം
പോയിമറഞ്ഞല്ലോയിന്നൊരോർമ്മയായി! 

ദാഹിക്കും തൊണ്ടയുമൊട്ടിയ വയറുമായി,
കേഴുന്നൊരിറ്റു ദാഹജലത്തിനായവർ. 

ജന്മംതന്നയീനാട്ടിൽ സ്ഥാനമില്ലാതായി,
പലായനമതുമാത്രം ബാക്കിയായി. 

നോക്കിയിരിക്കാം നമുക്കൊരു സമത്വ-
സാഹോദരത്വം തുളുമ്പും നാളുകൾക്കായി!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ