മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathy P)

എന്റെ മനസ്സാകും പച്ചത്തുരുത്തിലെ 
ഏഴഴകു വിടരുമൊരു മലരാണു നീ!
എന്നും വിരിയുന്നു നറുമണം പകരുന്നു
എന്നാളും വാടാതെ,യടരാതെ മേവുന്നു! 

എന്നോ കൊഴിഞ്ഞൊരു സ്വപ്ന സൂനം!
എങ്കിലുമെന്നിലതു നറുമണം പകരുന്നു,
എന്നാളുമെന്നയതു പുൽകിയുറക്കുന്നു;
ഏകാന്ത വേളകളിലെന്നെത്തലോടുന്നു! 

എൻമനോ വാനിലെ നീരദ പാളികൾ
എന്നും നിനക്കായൊരുക്കുന്നു വർഷം!
എൻ ഹൃദന്തത്തിലെ,യൂഷ്മള ഭാവങ്ങൾ
എന്നാളും നിന്നിൽ വിടർത്തുന്നു വർണ്ണം! 

എന്റെ സങ്കല്പ മന്ദാര വനികയിൽ 
എന്മനതാരിൽ വിരിയുമഴകായി നീ!
ഏതോ വിഷാദ വിരഹാർദ്ര വേളകളിൽ
ഏതോ രാഗമായ് ശ്രുതിയുണർത്തി നീ! 

എരിഞ്ഞു തീരുന്നൊരു താരകയെപ്പോൽ
എഴുതാൻ മറന്നൊരു കദനകാവ്യംപോൽ
എന്മനക്കണ്ണിൽ വിഷാദമായ് വിരിയുന്നു,
എന്മനതാരിൽ നീ വസന്തമായ് നിറയുന്നു!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ