മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അസ്തമിച്ചെത്ര സാമ്രാജ്യങ്ങൾ,
അസ്തമിച്ചെത്ര കുടിപ്പോരുകൾ!
കെട്ടുതീർന്നെത്ര ദാവാഗ്നികൾ,
ശാന്തമായെത്ര കൊടുങ്കാറ്റുകൾ! 

വീണ്ടുമുണരും പുലരികൾ,
ശാന്തി സ്വപ്നം നിറയ്ക്കുവാൻ!
വീണ്ടും നവോന്മേഷസാന്ത്വനം
ജീവന്റെ ഹൃത്തിൽ മുഴക്കുവാൻ!

ഉദയാസ്തമയങ്ങൾ വെറും
തോന്നലോ, ദൃഷ്ടി വൈകല്യമോ?
അറിയാമനസ്സിന്റയുള്ളിലെ
നിത്യ ഇരുൾത്തിരയാട്ടമോ?

അസ്തമിച്ചെന്നൊരു തോന്നൽ
വീണ്ടുമുദിച്ചെന്ന സംതൃപ്തിയും;
ജീവിതത്തിരുമുറ്റത്താടും
നടന വിസ്മയ ദൃശ്യമോ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ