ചിലപ്പോഴെല്ലാം,
ഉപ്പുരസമുള്ള കാറ്റ്
വിജയത്തിൻറെമേൽ
തുരുമ്പിൻറെ ചിത്രം
വരയ്ക്കുന്നതു കാണാം.
മറ്റുചിലപ്പോൾ,
പരാജയത്തിൻറെ ചിത്രം
മധുരമുള്ള കാറ്റിനൊപ്പം
പ്രശാന്തമായൊരു ആകാശത്തെ
തേടുന്നതു കാണാം.
ഒരു നോട്ടത്തിന്,
ഒരു പിൻവിളിക്ക്,
ഒരു സ്പർശനത്തിനു
തുരുമ്പിൻറെ ചിത്രത്തെ
മായ്ക്കാൻ കഴിയും.
പുറംതിരിഞ്ഞുള്ള
നടപ്പുകളെല്ലാം
തെളിഞ്ഞ ആകാശത്തെ
സൃഷ്ടിക്കണമെന്നില്ല.