മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പലായിരം കാണികൾ ഇരിക്കും
വേദിയിൽ ഒരായിരം വേഷങ്ങൾ
കെട്ടിയാടി
രാമനായ് ചായം പൂശി ഞാൻ
വന്നപ്പോൾ
രാവണ രൂപം മുന്നിൽ വന്നു
കൃഷ്ണനായ് ചായം പൂശി ഞാൻ
വന്നപ്പോൾ


കംസ രൂപം മുന്നിൽ വന്നു
യേശുവായി ചായം പൂശി ഞാൻ
വന്നപ്പോൾ
യൂദാസിൻ രൂപം മുന്നിൽ വന്നു
ഗാന്ധിയായി ചായം പൂശി ഞാൻ
വന്നപ്പോൾ
ഗോഡ്‌സെ രൂപവും മുന്നിൽ വന്നു.
പണ്ടാരോ ചൊല്ലിയ പൊള്ളിൻ
കഥയിൽ നന്മയിൻ കൂടെ
നീതി നിന്നു.
ആ കഥകളിൻ തത്ത്വജ്ഞാനത്തിലൂന്നിഞാൻ
നാടക കഥകളിൽ നാട്യമെഴുതി.
രംഗങ്ങളോരോന്നും തുന്നിച്ചേർത്തുഞാൻ
ചായം പൂശി നിറഞ്ഞാടി.
രാമന് കയ്യടി ചിലതൊക്കെ കേട്ടേലും
രാവണന് കയ്യടി മുഴങ്ങി നിന്നു
യൂദാസിനും ഗോഡ്സേക്കും
കംസനും കയ്യടി
ഓരോ ദിനവും കൂടി വന്നു.
കയ്യടിക്കായ് യൂദാസാവണോ?
സംതൃപ്‌ത്തിക്കായ് യേശുവാവാനോ?
നന്മയോ തിന്മയോ ആരോട്
ഞാൻ കൂട്ടാവേണ്ടു.
സന്ദേഹം അനവധി വന്നുവെങ്കിലും
ഉത്തരം അകലെ മാറി നിന്നു.
നാടകം എന്നതിൻ അർത്ഥം
തേടി ഞാൻ ജീവിതം എന്നതിൽ
വന്നു നിന്നു.....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ