മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F.Pailly)

തെരുവോരമെന്നും വിതുമ്പിടുന്നു
മോഹങ്ങളെല്ലാം ക്ഷയിച്ചിടുന്നു.
മധുരസ്വപ്നത്തിൽ നീർക്കുടങ്ങൾ,
മന്നിൽ പ്രതീക്ഷകൾ നെയ്തിടുന്നു.
മൃദുമന്ത്രണങ്ങൾക്കായ് കാതോർത്തിരിക്കും
മുഗ്ദ്ധാനുരാഗം പകർന്നീടുവാൻ. 

മുഖരിതമാകുന്ന രോദനങ്ങളിൽ,
മൂവന്തി മെല്ലെ തഴുകിടുന്നു.
പച്ചമാംസത്തിൻ പരിരംഭണങ്ങളിൽ,
നിർവൃതിതേടുന്ന മാനസങ്ങൾ.
കളമൊഴിയുതിരും അധരങ്ങളിൽ,
ചെഞ്ചോരവർണത്തിൻ നിറക്കൂട്ടുകൾ. 

മുദ്രാംഗുലീയം മറന്നുപോകുന്ന
മൂകാനുരാഗത്തിൻ ചാരുതകൾ.
നാളെയെയോർത്തു വിതുമ്പാതിരിയ്ക്കാൻ,
നാടകാന്ത്യം കുറിക്കുന്ന മേനികൾ.
ക്ഷണഭംഗുരമാം ജീവിതത്തിൽ
വർണമേകുന്ന നിശാശലഭങ്ങൾ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ