മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പുറപ്പെടുന്ന വാക്കുകളെല്ലാം
ഒലിച്ചിറങ്ങുന്നില്ല
നാവില്‍നിന്ന്...
ചിലവ
അവിടെത്തന്നെയുറഞ്ഞുപോകും
നേര്‍ത്ത നോട്ടത്തില്‍
ആയിരം പൂമ്പൊടികളായി
എതിരെയുള്ളവന്റെയുള്ളില്‍ പറന്നുവീണാലും
മുറുകെപ്പിടിച്ച്‌ അവിടെത്തന്നെ...

സ്പര്‍ശവും ചലനവും
ശരീരമപ്പാടെയും സംസാരിച്ചാലും
അവ മിണ്ടില്ല
രസമുകുളങ്ങള്‍ക്കു മീതെ
ഉരുകിപ്പടര്‍ന്നാലും
അമര്‍ന്നുതന്നെയിരിക്കും

ഉച്ചരിക്കാത്ത വാക്കുകളാണ്
പിന്നീട് അര്‍ബുദങ്ങളായി മാറുന്നത്

കോശങ്ങള്‍ പെരുകിയിട്ടല്ല
വാക്കുകള്‍ പെരുകിയിട്ടുതന്നെയാണ്
ചിലരൊക്കെ മരിക്കാറുള്ളതും..........!!!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ