മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തണുത്ത ഏകാന്തമാം
ഈ നക്ഷത്രരാവില്‍
തെളിയും നിലാവിന്‍
ആകാശഗംഗയിലൊഴുകും
നക്ഷത്രപ്പൂക്കള്‍

അവയില്‍ മിന്നിത്തിളങ്ങും
സ്വര്‍ഗ്ഗവാതിലുകള്‍
ഇളം തെന്നല്‍ക്കുളിരില്‍
ഉയര്‍ന്നലയുന്ന മിന്നാമിന്നികള്‍
അമ്പിളിക്കലയ്ക്കൊപ്പം
നീങ്ങും ശ്വേതമേഘരാജികള്‍

നിഴലുകളകന്ന നിശ്ശബ്ദരാത്രിയില്‍
ജാലകത്തിനു വെളിയില്‍
അകലെ താഴ് വരകളില്‍
പൊഴിയുന്ന വര്‍ണ്ണസ്വപ്നങ്ങള്‍

അനന്തം അപരിമേയമീ
വര്‍ണ്ണമേലാപ്പിന്‍ അഗാധമാം
തലങ്ങളില്‍ മനസ്സൊരു
ധ്യാനനിമിഷത്തിലലിയുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ