ഒറ്റുകാരുടെ നിലവിളികൾ ഉയരുന്നുണ്ട്
ഒറ്റുകൊടുക്കപ്പെട്ടവരുടെ ചിരിയും!
വൈരുദ്ധ്യങ്ങളുടെ സിദ്ധാന്തങ്ങൾ
വൈതാളികരെ തേടി പോയോ?
തൊഴിലാളികൾ
സ്വപ്നങ്ങളുടെ
തടവറയിൽ നിന്നും തലപൊക്കുന്നുണ്ട് !
വഴിയരികിൽ
വേട്ടപ്പട്ടികൾ കുരക്കുന്നു!!
പിശാചുക്കൾക്ക് കാലിടറുന്നതും,
നവോത്ഥാനം, സ്ത്രൈണമാകുന്നതും- സമസൂത്രവാക്യം .
ഇരുട്ടിന്റെ മറുപുറം
വെളിച്ചം!
വെളിച്ചത്തിന്റെ മറുപുറം
ഇരുട്ട്!
നടുവിലെന്താണ്?
ശൂന്യതയുടെ നിശബ്ദത!
വേട്ടക്കാരുടെ നിർവികാരത!
നോട്ടക്കാരുടെ മൗനം!
കാഴ്ച അവസാനിക്കുന്നയിടം!!
കാഴ്ചയൊടുങ്ങുന്നിടത്തു,-
മുറവിളികൾ തുടങ്ങുന്നു.