മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

കരിന്തിരി കത്തിയ

നിലവിളക്കേ, നിന്റെ

കവിളിലെക്കാളിമ 

മായാത്തതെന്തിതേ?

 

ആത്മബോധം വന്നു

തിരിച്ചറിയുന്നുവോ;

പാഴാണു ജീവിതം,

വ്യർഥം കിനാവുകൾ!

 

നിത്യവും സന്ധ്യയിൽ 

തിരിവെച്ചു ചെല്ലിയ

പ്രാർത്ഥന കേട്ടു നീ

ഞെട്ടിത്തരിച്ചുവോ?

 

സ്വാർത്ഥലാഭത്തിന്റെ 

വേദോപനിഷത്തുകൾ,

നിന്റെ കർണങ്ങളിൽ 

നിത്യം മുഴങ്ങിയോ?

 

സ്വർഗവാതിൽപ്പടി 

കാട്ടുവാൻ കത്തുന്ന

പാഴ്ക്കിനാവായി നീ

മാറിയോ ധന്യതേ?

 

ഞാനെന്ന ഭാവത്തെ

വിശ്വചൈതന്യത്തിന്ന-

പാരതയ്ക്കുള്ളിലെ 

അദ്വൈത ദീപ്തിയായ്,

 

ലോകത്തിനിത്തിരി

വെട്ടം പകരുവാൻ;

സ്നേഹം പകർന്നാരും

തിരിതെളിച്ചില്ലയോ?

 

നിൻജ്വാല പാടിയ

പ്രണവ സ്ഫുലിംഗങ്ങൾ,

ആത്മീയ തേജസ്സു

നിറയിച്ചതില്ലയോ?

 

കത്തിജ്വലിച്ചു നീ

പ്രഭതൂകിയണയുമ്പോൾ;

മുക്തി മാർഗത്തിന്റെ

വഴികാട്ടിയാണുനീ !

        _____________

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ