മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

ഒരു തീക്കനലിൻ ദു:ഖം,

ഒരു പനിനീർ മഴയുടെ ദാഹം!

അലറും തിരയുടെ മാറിലുറങ്ങും 

ചിപ്പിയിലുറയും മോഹം!

 

ചിറകു തകർന്നീ ഭൂമിയിലിഴയും 

ചിതലുകൾ പാടും ഗാനം,

വരണ്ട പുഴയുടെ മാറിൽ മീനുകൾ

പ്രാർത്ഥന പാടിയ ഗാനം!

 

അതാണുചുണ്ടിൽതഞ്ചും അണയാക്കവിതകൾ,

അതാണു നെഞ്ചിൽ മുഴങ്ങും

കാവ്യച്ചിറകടി താളം!

 

പ്രപഞ്ചസീമയിൽ, മഴവിൽകൊമ്പിൽ

പറന്നു ചെല്ലാൻ മോഹം!

സ്വർഗസീമകൾ താണ്ടിവരാമൊരു

സഞ്ജീവനിയും നേടി!

തകർന്ന മണ്ണിൻ നാവിലൊരിത്തിരി

അമൃതകണങ്ങളു നല്കാൻ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ